സ്പെയിൻ ഭരിച്ചിരുന്ന മുസ്ലിം ഭരണാധികാരികൾ പണി കഴിപ്പിച്ച നിരവധി സർവ്വകലാശാലകളും ഗ്രന്ഥശാലകളും യൂറോപ്പിന് പോലും മാതൃകയായിരുന്നു. മുസ്ലിം ഭരണത്തിന് കീഴിൽ ക്രിസ്ത്യാനികൾ തികഞ്ഞ മതസ്വാതന്ത്ര്യം അനുഭവിച്ച് ജീവിച്ചു പോന്നിരുന്നു. ഗോത്ത് വംശംത്തിറെ ഭരണത്തിൽ മർദ്ദനങ്ങൾ അനുഭവിച്ചു പോന്ന യഹൂദർ അറബികളുടെ ഭരണത്തിന് കീഴിൽ സ്വാതന്ത്ര്യവും മനുഷ്യാവകാശവും അനുഭവിച്ചു.
യഹൂദർക്ക് സ്വതന്ത്ര്യമായി ഒരു പട്ടണം തന്നെ നിലവിൽ ഉണ്ടായിരുന്നു. 'യഹൂദ പട്ടണം എന്ന പേരിലാണ് അത് അറിയപ്പെട്ടത്. അടിമകൾക്ക് സ്പെയിനിൽ ധാരാളം ആനുകൂല്യങ്ങൾ ലഭിച്ചു പോന്നിരുന്നു.അവർക്ക് സ്വയം കൃഷി ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു.നികുതി അടയ്ക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. യൂറോപ്യൻ തീരപ്രദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട സഖാലീബ്ഗോത്രം അടിമ വർഗം ആയിരുന്നു. അവർക്ക് സഹ്റാ കൊട്ടാരത്തിൽ ധാരാളം ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു.
വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സ്പാനിഷ് മുസ്ലിം വനിതകൾ ഒട്ടും പിന്നിലായിരുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയാണ്. പ്രത്യേകിച്ച് ഉമവി ഭരണ കാലത്ത് അവർക്ക് സ്വാതന്ത്ര്യവും സമൂഹത്തിൽ സമുന്നത സ്ഥാനവും ഉണ്ടായിരുന്നു . പൗരസ്ത്യ രാജ്യങ്ങൾക്ക് അടിമസ്ത്രീ കൈമാറ്റം ഭരണകൂടം കർശനമായി നിയന്ത്രിച്ചിരുന്നു. ഒരു അടിമ സ്ത്രീയെ വാങ്ങണമെങ്കിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ മുൻപാകെ ആവശ്യം ബോധ്യപ്പെടുത്തണം എന്നായിരുന്നു നിയമം .
സ്പെയിനിലെ ഇസ്ലാമിക സ്വാധീനം എടുത്തു പറയേണ്ടതാണ്. ക്രിസ്ത്യാനികൾ രണ്ട് വിധമുണ്ടായിരുന്നു സ്പെയിനിൽ . ഒന്ന്, തങ്ങളുടെ സംസ്കാരം മുറുകെ പിടിച്ചു ജീവിക്കുന്നവർ . മറ്റൊരു വിഭാഗം സാമൂഹികവും സാംസ്കാരികവുമായി അറബികൾ ആയി മാറിയവർ. അറബി ഭാഷാ സംസാരിക്കാനും അറബി ഗ്രന്ഥങ്ങളും കവിതകളും രചിക്കാനും ക്രിസ്ത്യാനികൾ ശീലിച്ചിരുന്നു .
സ്പെയിനിനെ സാമൂഹിക ജീവിതത്തിൽ പരിഷ്കാരങ്ങൾ വരുത്തിയത് സംഗീത വിദഗ്ധനായ സിറിയാബാണ് . ഡമസ്കസിൽ നിന്ന് അഭയാർത്ഥിയായി വന്ന ഇദ്ദേഹം ഒരു സൗന്ദര്യ ആരാധകൻ കൂടിയായിരുന്നു . ഭക്ഷണം വസ്ത്രം എന്നീ കാര്യങ്ങളിൽ സിറിയാബ് സ്പെയിനിൽ പല പരിഷ്കാരങ്ങളും വരുത്തി.
സ്വർണം, വെള്ളി തുടങ്ങിയ ലോഹങ്ങൾ കൊണ്ട് നിർമ്മിക്കുന്ന പാത്രങ്ങളേക്കാൾ മനോഹാരിത മേത്തരം പളുങ്കു പാത്രങ്ങൾക്ക് കാണുമെന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം. അനുയോജ്യമായ വസ്ത്രധാരണ രീതി അദ്ദേഹം നിർണയിച്ചു. കൊർദോവയിൽ സൗന്ദര്യം പരിശീലിപ്പിക്കാൻ അദ്ദേഹം ഒരു സ്ഥാപനം നിർമ്മിക്കുകയും ചെയ്തിരുന്നു.
സാമൂഹികനീതി
വ്യക്തി സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വിലകൽപ്പിക്കുന്ന മതമാണ് ഇസ്ലാം. അപ്രകാരം, ക്രിസ്ത്യാനികൾക്കും യഹൂദർക്കും അവരുടെ വിശ്വാസാചാരങ്ങൾ പുലർത്തി ജീവിക്കാൻ സാധിച്ചിരുന്നു സ്പെയിനിൽ. മുസ്ലിം ഭരണാധികാരികൾ അവരുടെ വിശ്വാസാചാരങ്ങളിൽ കൈകടത്തിയിരുന്നില്ല . ക്രിസ്ത്യാനികൾക്ക് നിർഭയം മത പ്രചാരണം നടത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നു .മുസ്ലിം ആധിപത്യത്തിന്റെ അന്ത്യകാലം വരെ സാമുദായിക സംഘർഷങ്ങൾ സ്പെയിനിൽ ഉണ്ടായിരുന്നില്ല. എല്ലാ മതക്കാരും മമതയോടെജീവിച്ചു .മുസ്ലിം വേഷവും ഭാഷയും ആചാരങ്ങളുമെല്ലാം അവർ
അനുകരിക്കാൻ തുടങ്ങി. അതു വഴി ഇസ്ലാമിക പ്രബോധനം ശക്തിപ്രാപിക്കുകയുണ്ടായി.
ക്രിസ്ത്യൻ ആധിപത്യത്തിലായിരുന്ന കാസ്റ്റൈൽ, ലിയോൺ, എന്നിവിടങ്ങളിലെ ബുദ്ധിജീവികൾ പോലും അറബിഭാഷാ പഠിച്ച് മുസ്ലിം ഭരണാധിപന്മാരുടെ കീഴിൽ സേവനമനുഷ്ഠിക്കുവാൻ ആഗ്രഹിച്ചിരുന്നു.
നൂറ്റാണ്ടുകളായി സ്പെയിനിൽ മർദ്ദനങ്ങൾ അനുഭവിച്ചിരുന്ന യഹൂദർ മുസ്ലിം ഭരണകൂടത്തിന്റെ പിറവിയോടെ അതിൽ നിന്ന് മോചിതരായി. അവർക്ക് തുല്യ നീതിയും അവകാശങ്ങളും കൈവന്നു. യഹൂദികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.മാത്രമല്ല, ഗ്രാനഡ യഹൂദരുടെ താവളമായി മാറുകയും ചെയ്തു. പത്താം നൂറ്റാണ്ടിൽ യഹൂദ പട്ടണം എന്ന പേരിൽ അത് അറിയപ്പെട്ടു.
നീതി :
പണ്ഡിതന്മാരുടെയും പ്രതിഭാശാലികളുടെയും അഭിപ്രായമാരാഞ്ഞ ശേഷമേ ഭരണാധിപന്മാർ പ്രധാന പ്രശ്നങ്ങളിൽ തീരുമാനമെടുത്തിരുന്നുള്ളൂ. ഇതിന് ആ വശ്യമായ ഉപദേഷ്ടാക്കളെ രാജ സദസ്സുകളിൽ നിയമിച്ചിരുന്നു.
സ്പെയിനിലെ പണ്ഡിതന്മാരിൽ നീതിനിഷ്ഠ പ്രസിദ്ധനാണ് അബ്ദുല്ലാഹിബ്നുമുഹമ്മദ് ന കൊർദോവാ പള്ളിയുടെ സമീപത്തുള്ള തന്റെ കൊട്ടാരത്തിൽ അദ്ദേഹം ഒരു മണ്ഡപം നിർമ്മിച്ചിരുന്നു. പ്രശ്നങ്ങളും പരാതികളും അവിടെ നിന്ന് കേൾക്കുകയും ചിലപ്പോൾ കൊട്ടാരത്തിലും അതിന് സൗകര്യം ചെയ്യുകയും ചെയ്തു.
വിദ്യാഭ്യാസ പുരോഗതി-
ഇസ്ലാമിൻറെ ആവിർഭാവം മുതൽക്കെ മുസ്ലീങ്ങളുടെ സംസ്കാരികവും വിദ്യാഭ്യാസ പരവും ഭരണപരവുമായ സിരാകേന്ദ്രം പള്ളികളായിരുന്നു . സർ തോമസ് അർനോൾഡ് തൻ്റെ 'ദികാലിഫേറ്റ്' എന്ന പുസ്തകത്തിൽ മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിൽ പള്ളികൾക്കുണ്ടായിരുന്ന സ്ഥാനം വിലയിരുത്തുന്നത് ഇങ്ങനെയാണ്: ആരാധനാ സ്ഥലം എന്നതിനുപുറമേ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിൻറെ കേന്ദ്രബിന്ദു കൂടിയായിരുന്നു പള്ളികൾ.പള്ളികളിൽ ഭാഷയും മതവും പഠിപ്പിച്ചു വന്നു. മറ്റു ഇസ്ലാമിക രാജ്യങ്ങളെപ്പോലെ സ്പെയിനിലും പ്രാഥമികവിദ്യാഭ്യാസം ,ഖുർആൻ പാരായണം,എഴുത്ത് , കവിത തുടങ്ങിയവയെല്ലാം അഭ്യസിക്കപ്പെട്ടത്.പള്ളികളിൽ വെച്ചായിരുന്നു.
കൊർദോവ ,സെവില്ല, മലാക്ക,ഗ്രാനഡ എന്നീ പട്ടണത്തിൽ യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചു. യൂണിവേഴ്സിറ്റിയിൽ മത വിഷയങ്ങൾക്ക് പുറമേ ഭൗതിക ശാസ്ത്രങ്ങളും പഠിപ്പിക്കപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റികളിൽ ഉദ്യോഗസ്ഥർക്ക് ഉയർന്ന സ്ഥാനങ്ങൾ നൽകി.
ഗ്രന്ഥാലയങ്ങൾ
മുസ്‌ലിം സ്പെയിനിലെ വായനാ ലോകം വിശ്രുതമാണ്. യൂണിവേഴ്സിറ്റികൾക്കടുത്തായി ലൈബ്രറികൾ ഉണ്ടായിരുന്നു. കൊർദോവ യൂണിവേഴ്സിറ്റിയുടെ അടുത്ത് സ്ഥാപിതമായ ലൈബ്രറി മുഹമ്മദ് ഒന്നാമൻ പണി കഴിപ്പിച്ചതാണ്. ഗ്രീസ് റോം നാടുകളെ പോലെ നാടക ശാലകൾ മുസ്ലിം സ്പെയിനിൽ ഉണ്ടായിരുന്നില്ല. പകരം വിജ്ഞാന പ്രസരണ കേന്ദ്രങ്ങളായ ഗ്രന്ഥശാലകളായിരുന്നു വ്യാപകമായി ഉണ്ടായിരുന്നത്. സ്പെയിനിലെ പ്രധാന പുസ്തക കമ്പോളം കൊർദോവ ആയിരുന്നു .രാജധാനികൾ വിജ്ഞാനഭണ്ഡാരമായി പരിണമിച്ചു .അൽഹകം ഉദ്യോഗസ്ഥർ പുസ്തകങ്ങൾ തേടിപ്പിടിച്ച് കൊണ്ടുവരുമായിരുന്നു ,സ്പെയിനിലേക്ക്.
ശാസ്ത്രപുരോഗതി
എട്ടാം ശതകത്തിൽ തുടങ്ങി പതിമൂന്നാം ശതകത്തിൻറെ ആരംഭം വരെ യൂറോപ്പിൽ വിജ്ഞാനത്തിന് വെളിച്ചം വിതറിയത് അറബികളാണ് .സാൻലീ ലൈൻ പൂളിന്റെ വാക്കുകൾ ഇങ്ങനെയാണ് "മുസ്ലിം പ്രതിഭാശാലികൾ സ്പെയിനിനെ യൂറോപ്യൻ സംസ്കാരത്തിന്റെ കേന്ദ്രബിന്ദുവാക്കി തീർത്തു" . നിരവധി ശാസ്ത്ര ശാഖകൾ സ്പെയിന്റിൽ വളർന്നു പന്തലിച്ചു. ഗണിതം, ശില്പശാസ്ത്രം,തത്വശാസ്ത്രം, വൈദ്യ ശാസ്ത്രം, രസതന്ത്രം ,ഭൗമ ശാസ്ത്രം എന്നീ മണ്ഡലങ്ങളിൽ മുസ്‌ലിം സ്പെയിൻ അസൂയാർഹമായ നേട്ടമാണ് ഉണ്ടാക്കിയത്.
വിവിധ കാലങ്ങളായി സ്പെയിനിൽ ഭരണം നടത്തി വരുന്ന ഖലീഫമാർ വൈജ്ഞാനികവും ശാസ്ത്രീയവുമായ വളർച്ചയ്ക്ക് അമൂല്യ സംഭാവനകളാണ് നൽകിയത്. ശാസ്ത്രവും സാംസ്കാരികവുമായ പുരോഗതി വഴി തൻറെ കീർത്തി നിലനിർത്താം എന്നാണ് അവരുടെ വിശ്വാസം. ശാസ്ത്രത്തിനു മുതൽകൂട്ട് വർദ്ധിപ്പിക്കുന്നവർക്ക് ഉന്നത പദവിയും അന്ന് നൽകിയിരുന്നു.
കണ്ടുപിടിത്തങ്ങൾ-
അച്ചടിയന്ത്രം കണ്ടു പിടിച്ച് ലോകത്ത് സാംസ്കാരിക വളർച്ചയ്ക്ക് ആക്കം കൂട്ടിയത് മുസ്ലിം സ്പെയിനായിരുന്നു .ഗവൺമെൻറ് ഉത്തരവുകൾ സ്പെയിനിൽ അച്ചടിച്ച് വിതരണം ചെയ്തിരുന്നു. ഹിജ്റ എട്ടാം നൂറ്റാണ്ടിലെ പൂർവ്വാർദ്ധത്തിൽ ജീവിച്ച ഇബ്നുൽഹജ്ജ് പ്രസിദ്ധ ശില്പകല വിദഗ്ധൻ ആയിരുന്നു .തേവി നനക്കാൻ പറ്റുന്ന ഒരു ജലസേചന യന്ത്രം കണ്ടുപിടിച്ച അദ്ദേഹം സ്പെയിനിൽ കാർഷിക പുരോഗതി സാധ്യമാക്കി. യന്ത്രത്തിന് സഹായത്തോടെ വളരെ അകലത്തിൽ നിന്ന് വെള്ളമെത്തിക്കാൻ കഴിഞ്ഞിരുന്നു. ജ്യോതിശാസ്ത്രജ്ഞനായ അബ്ബാസ് ബ്നു ഫർനാസ് ശരീരത്തിൽ തൂവൽ വച്ചുകെട്ടി ഗോപുരത്തിനു മുകളിൽ നിന്ന് പറന്നുയർന്ന് വിമാനത്തിന്റെ ആദ്യ മാതൃക ലോകത്തിന് കാണിച്ചു കൊടുത്തു.
ഇതുപോലെ ധാരാളം വിപ്ലവാത്മക നേട്ടങ്ങൾക്ക് മുസ്ലിം സ്പെയിൻ സാക്ഷിയായിട്ടുണ്ട്. പിൽക്കാലത്ത് യൂറോപ്യൻമാർ ഭൂരിഭാഗവും കണ്ടുപിടിത്തങ്ങൾ നടത്തിയത് മുസ്ലിം സ്പെയിനിലെ പ്രതിഭകളെ മാതൃകയാക്കിയാണ്. സ്പെയിനിൽ നിന്നും മുസ്ലിംകൾ അന്യാധീനരാക്കപ്പെട്ടെങ്കിലും അവർ ലോകത്തിന് നൽകിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടും.
യാസീൻ പെരുമ്പാവൂർ
This comment has been removed by the author.
ReplyDelete