തിരുരങ്ങാടി : മലബാർ ചരിത്രപോരാട്ടങ്ങളുടെ കർമ്മഭൂമി

SHARE:

മഹത്തായ മലബാർ അധിനിവേശ വിരുദ്ധ പോരാട്ടത്തിൻ നൂർ വയസ്സ് തികഞ്ഞിരിക്കുകയാണ്. കലാപത്തെ വർഗീയമായും വസ്തുതക്ക് നിരക്കാത്ത രീതിയിലും ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തി കുറിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മലബാർ കലാപത്തെ പ്രതിനിധാനം ചെയ്ത വ്യക്തികളും പ്രദേശങ്ങളും അടയാളങ്ങളും ചിഹ്നങ്ങളുമെല്ലാം മലബാറിൻ്റ ധീര ചരിത്രം പോലെ പ്രാധാന്യമർഹിക്കുന്നതാണ്. മമ്പുറം തങ്ങളെയും ആലി മുസ്ലിയാരെയും വാരിയംകുന്നനെയും പോലെ അവരുടെ പോരാട്ട കർമഭൂമികളായി വർത്തിച്ച പ്രദേശങ്ങളും ചരിത്രത്തിൽ  ഹൈലൈറ്റ് ചെയ്യപ്പെടേണ്ടത് അനിവാര്യതയാണ്. 

    മലബാർ കലാപത്തിൻ്റ മേൽവിലാസമായി മാറിയ പ്രദേശങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന തിരൂരങ്ങാടി. വ്യക്തിപ്രഭാവം കൊണ്ടും പോരാട്ട മൂല്യം കൊണ്ടും തനത് സംസ്കാര മഹിമ കൊണ്ടും മലബാറിൻ്റെ പൊളിറ്റിക്കൽ കാപിറ്റലായിരുന്നു തിരൂരങ്ങാടി. തിരൂരങ്ങാടി എന്ന ദേശത്തെ സൂചിപ്പിക്കാതെ മലബാർ കലാപ ചരിത്രമോ മലബാർ കലാപത്തെ സൂചിപ്പിക്കാതെ തിരൂരങ്ങാടിയുടെ ചരിത്രമോ പൂർണമല്ല.

    ചരിത്രരേഖകളിൽ മലബാറിൽ എറനാട് താലൂക്കിൻ്റ ഭാഗമായിട്ട് കടലുണ്ടി പുഴയോട് ചേർന്ന് നിൽക്കുന്ന ഇന്നത്തെ തിരൂരങ്ങാടി, മമ്പുറം, വള്ളിക്കുന്ന്, മൂന്നിയൂർ എന്നിവ അടങ്ങുന്ന  പ്രദേശമാണ് തിരൂരങ്ങാടി. വിശാലമായ കൃഷിയിടങ്ങളും ചന്തകളും തീരപ്രദേശ  വ്യാപാര കേന്ദ്രങ്ങളായ പരപ്പനങ്ങാടി, ചാലിയം, കോഴിക്കോട്  എന്നിവയുമായി വ്യാപാരവും  നടന്നിരുന്ന പ്രദേശമായിരുന്നു തിരൂരങ്ങാടി. ജന്മി വ്യവസ്ഥ നിലനിന്നിരുന്ന തിരുരങ്ങാടിയിൽ പാവപ്പെട്ട കുടിയാന്മാരിൽ അധികപേരും മുസ്ലിംകളായിരുന്നു. ബാ അലവി കുടുംബത്തിൻ്റെ വരവോടെയാണ് തിരുരങ്ങാടിയുടെ മുസ്ലിം ചരിത്രം ഔദ്യോഗികമായി തുടങ്ങുന്നത്.   യമനിലെ ഹള്റ് മൗത്തിൽ നിന്നും കോഴിക്കോട് കപ്പലിറങ്ങിയ മമ്പുറം തങ്ങളും കുടുംബവും തലശ്ശേരിയിലെ വർധിച്ചു വരുന്ന ബ്രിട്ടീഷ് സ്വാധീനം കാരണം താമസം മമ്പുറത്തേക്ക് മാറ്റിയതോടെ തിരൂരങ്ങാടിയിലേക്ക് മലബാറിൻ്റ ഇതര മേഖലകളിൽ നിന്നുമുള്ള വ്യാപക മുസ്ലിം കുടിയേറ്റമുണ്ടായി. മമ്പുറം തങ്ങളുടെ സ്വാധീനം വൈകാതെ തിരൂരങ്ങാടിയെ മലബാറിലെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ദിവസേനെ നൂറുകണക്കിനാളുകൾ സങ്കടങ്ങളും പരിഭവങ്ങളുമായി മമ്പുറത്തെത്തി. ബ്രിട്ടീഷുകാരുടെ ഒത്താശയോടെ അമിതമായ നികുതി ഈടാക്കിയും തന്നിഷ്ടപ്രകാരം കുടിയൊഴുപ്പിച്ചുമെല്ലാം ജന്മി-കുടിയാൻ ബന്ധം അതിൻ്റ ഏറ്റവും ജീർണിച്ച സാഹാചര്യത്തിലായിരുന്നു അന്നത്തെ മലബാർ. ജന്മിമാരുടെ പീഡനവും ബ്രിട്ടീഷുകാരുടെ ക്രൂര ചെയ്തികളും ജനങ്ങളുടെ പരിഭവങ്ങളിലും ആകുലതകളിലും മുഴച്ചു നിന്നു.  ഈ സാഹചര്യത്തിലാണ് പാവപ്പെട്ട കർഷകന് മേലുള്ള ജന്മിത്വ ആധിപത്യത്തിനെതിരെയും പൊതുജന ജീവിതം ദുസ്സഹമാക്കിയ ബ്രിട്ടീഷ് അധികാരികൾക്കെതിരെയും തൂലിക കൊണ്ടും വാൾ കൊണ്ടും തങ്ങൾ പോരാട്ടത്തിനിറങ്ങുന്നത്. ദീർഘകാലമായി ജന്മിത്വ അടിമത്തതിൽ നരകിച്ചിരുന്ന മലബാറിലെ ജനത വൈകാതെ മമ്പുറം തങ്ങൾകൊപ്പം ചേർന്ന് പോരാടാൻ തുടങ്ങി. 


  അധിനിവേശ വിരുദ്ധ പോരാട്ടത്തിൻ്റെ അലയൊലികൾ മലബാറിൻ്റ മുക്ക് മൂലകളിലുമെത്തിയതോടെ പിന്തുണയുമായി മതഭേദമന്യേ ജനങ്ങളെല്ലാം മമ്പുറത്തേക്കൊയുകി. മലബാറിലെ ജനങ്ങളിൽ സ്വാതന്ത്രത്തിൻ്റയും ദേശീയതയുടേയും ആശയങ്ങളെ തങ്ങൾ വിജയകരമായി പ്രചരിപ്പിച്ചു. പല അധിനിവേശ വിരുദ്ധ പ്രവർത്തനങ്ങൾക്കും നേത്രത്വം കൊടുത്ത തങ്ങൾ ചേറുർ പടയിലേറ്റ പരിക്ക് കാരണമാണ് മരണപ്പെട്ടതെന്ന് പറയപ്പെടുന്നു. പിന്നീട് ചരിത്രത്തിൽ നടന്ന അധിക മലബാർ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളും തുടങ്ങിയത് തങ്ങളുടെ മഖ്ബറയിൽ ചെന്ന് ആശീർവാദം വാങ്ങിയിട്ടായിരുന്നു.  മമ്പുറത്തിൽ നിന്നുള്ള ആത്മീയ പ്രചോദനം എന്നും മലബാർ കലാപ ചരിത്രത്തിലൂടനീളം ഒരു ശക്തിയായി തന്നെ നിലകൊണ്ടു. മമ്പുറം തങ്ങളുടെ അതേ പാത തന്നെ മകൻ ഫസൽ പൂക്കോയ തങ്ങളും പിന്തുടർന്നു. പിന്നീട് മമ്പുറം തങ്ങളുടെ മകൻ ഫസ്ൽ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാർ നാട് കടത്തിയത് ജനങ്ങളുടെ രോഷം ഇരട്ടിപ്പിക്കാൻ കാരണമായി. വൈകാതെ തിരൂരങ്ങാടി പ്രദേശം കലാപകാരികളുടെ ഒത്തുചേരലിൻ്റയും കലാപാസൂത്രണത്തിൻ്റെയും കേന്ദ്രമായി മാറി.


    മമ്പുറം തങ്ങൾക്ക് ശേഷം മലബാറിൻ്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ എറ്റവും കൂടതൽ സ്വാധീനം ചെലുത്തിയവരിൽ ഒരാളായിരുന്നു ആലി മുസ്ലിയാർ.1907 -ൽ തിരൂരങ്ങാടി കിഴക്കേപ്പള്ളിയിൽ സേവനമാരംഭിച്ച ആലി മുസ്ലിയാർ മലബാർ കലാപത്തിൻ്റെ ഭാഗധേയം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കുഞ്ഞിമൊയ്തീൻ സാഹിബിൻ്റെയും ആമിനയുടെയും മകനായി ജനിച്ച ആലി മുസ്ലിയാർ പൊന്നാനിയിലും മക്കയിലുമായിട്ടാണ് വിദ്യാഭ്യാസം നേടിയത്. പിന്നീട് ലക്ഷദ്വീപിലെ കവരത്തി ജുമാ മസ്ജിദിലും വണ്ടൂരും സേവനമനുഷ്ടിച്ചതിന് ശേഷമാണ് തിരൂരങ്ങാടിയിലെത്തുന്നത്. 1921-ൽ കിഴക്കേപ്പള്ളി വളഞ്ഞ് ബ്രിട്ടീഷുകാരാൽ അറസ്റ്റ് ചെയ്യപ്പെടും വരെ പതിനഞ്ച് വർഷത്തോളം അദ്ധേഹം തിരൂരങ്ങാടിയിൽ സേവനമനുഷ്ടിച്ചു .

    തിരൂരങ്ങാടി കേന്ദ്രമാക്കി മലബാറിലൂടെനീളമുള്ള അധിനിവേശ പോരാട്ടത്തിന് ആലി മുസ്ലിയാർ നേത്രത്വം നൽകുകയായിരുന്നു. നിലമ്പൂർ രാജയുടെ പരാതിയിൽ ഖിലാഫത്ത് സമര നായകനായിരുന്ന കളത്തിക്കൽ മുഹമ്മദിനെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തതോടെ ഖിലാഫത് സമരത്തിൻ ആലി മുസ്ലിയാർ തൻ്റെ ആശീർവാദങ്ങളോടെ പിൻബലമേകി. മലബാറിലെ നാനാവിധ ഗ്രാമങ്ങളിലും സ്വാധീനമുറപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ കേന്ദ്രമായി  ആലി മുസ്ലിയാരുടെ സാന്നിധ്യം തിരൂരങ്ങാടിയെ മാറ്റി. പിന്നീട് തിരൂരങ്ങാടിയെ ഖിലാഫത്ത് സാമ്രാജ്യമായി പ്രഖ്യാപിച്ച ആലി മുസ്ലിയാർ സ്വയം അമീറായി അവരോധിക്കുകയും ചെയ്തു. എന്നാൽ 1921-ൽ കിഴക്കേപ്പള്ളി വളഞ്ഞ് ബ്രിട്ടീഷ് സൈന്യം ആലി മുസ്ലിയാരെ പിടികൂടുകയും വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു.

    മമ്പുറം തങ്ങന്മാരുടേയും ആലി മുസ്ലിയാരുടേയും സ്വാധീനം മാത്രമായിരുന്നില്ല തിരൂരങ്ങാടിയെ മലബാറിൻ്റെ രാഷ്ട്രീയ തലസ്ഥാനമാക്കി മാറ്റുന്നതിലേക്ക് നയിച്ച ഘടകങ്ങൾ. ഭരണപരവും സാംസ്കാരികവുമായ ഘടകങ്ങളും ഇതിൽ അടങ്ങി ചേരുന്നുണ്ട്. തിരൂരങ്ങാടി ഉൾകൊള്ളുന്ന പരപ്പനങ്ങാടി - കക്കാട് റോഡിലായിരുന്നു ബ്രിട്ടീഷുകാരുടെ ഭരണസിരാ കേന്ദ്രങ്ങളെല്ലാം നിലകൊണ്ടിരുന്നത്. ബ്രിട്ടീഷ് അധികാര സ്ഥാപനങ്ങളായ ഹജൂർ കാച്ചേരി പോലീസ് സ്റ്റേഷൻ്റയും പരപ്പനങ്ങാടിയിലെ മുൻസിഫ് കോടതിയുടേയും സാന്നിധ്യം എടുത്തുപറയേണ്ടതാണ്. അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ മുഖ്യ കേന്ദ്രമായി തിരൂരങ്ങാടി മാറാനുള്ള കാരണങ്ങൾ ഇതിലൂടെ സുവ്യക്തമാണ്.

    ഭരണ ഘടകങ്ങൾക്കപ്പുറം തിരൂരങ്ങാടി മലബാറിൻ്റെ തനതായ സംസ്കാരത്തെ പ്രതിനിധാനം ചെയ്ത പ്രദേശമായിരുന്നു. അറബി - മലയാള ഭാഷയുടെ വളർച്ചയിൽ തിരൂരങ്ങാടിയുടെ പങ്ക് നിസ്തർക്കമാണ്. സൈഫുൽ ബത്താറടക്കം ഉലമാക്കളുടേയും വിവിധ പണ്ഡിതരുടേയും ബ്രിട്ടീഷ് വിരുദ്ധ വികാരങ്ങളുണർത്തുന്നതിൽ സ്വാധീനിച്ച പല കൃതികളും കഥകളും സ്മരണകളും ഓർമകളുമെല്ലാം അച്ചടിക്കപ്പെട്ടത് തിരൂരങ്ങാടിയിൽ നിന്നായിരുന്നു. അച്ചടികളുടെ സ്വാധീനം അധിനിവേശ വിരുദ്ധ മുസ്ലിം സംസ്കാരം പൊതുമണ്ഡലത്തിൽ രൂപപ്പെടുത്തിയെടുക്കുന്നതിൽ വലിയ ഒരു ശതമാനം വരെ വിജയിച്ചു.    

മമ്പുറം തങ്ങന്മാരുടെയും ആലി മുസ്ലിയാരുടേയും തുടങ്ങി ഒട്ടേറെ വീരപുരുഷന്മാരുടെ ത്യാഗോജ്ജലമായ സാന്നിധ്യവും തനതായ സാംസ്കാരിക മുന്നേറ്റങ്ങളും പോരാട്ട വീര്യങ്ങളും തിരൂരങ്ങാടി എന്ന ദേശത്തിനെ മലബാറിലെ അധിനിവേശ വിരുദ്ധ ചരിത്രത്തിൻ്റെ കേന്ദ്രസ്ഥാനത്ത് കൊത്തിവെക്കുകയായിരുന്നു.


അർശഖ് സഹൽ പി

COMMENTS

Name

articles,157,contemporary,84,feature,17,history,15,Interview,4,Islamic,53,katha,7,News,2,poem,4,Politics,36,profile,38,Publications,4,Review,38,story,1,study,39,travelogue,3,
ltr
item
Al Ihsan Online Magazine : തിരുരങ്ങാടി : മലബാർ ചരിത്രപോരാട്ടങ്ങളുടെ കർമ്മഭൂമി
തിരുരങ്ങാടി : മലബാർ ചരിത്രപോരാട്ടങ്ങളുടെ കർമ്മഭൂമി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiF5zitbnd0ywqfqWHNuVcSpXvl3i6TQJKy4yYtEArvLZFEFqPykXjO4nE36oqBFcqZ9pe59gbMy7y6ROJ8eK06XHt54YJzgdkhWr30HkJ-gtZQLuJcbOE8F2hhRgTYH8fm84wdoVO2q5-P7EHgiXESf91lj26O2z6J3wiAA_9Vk5WgYd-WNhhvq1-8BA/w640-h482/thirurangadi.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiF5zitbnd0ywqfqWHNuVcSpXvl3i6TQJKy4yYtEArvLZFEFqPykXjO4nE36oqBFcqZ9pe59gbMy7y6ROJ8eK06XHt54YJzgdkhWr30HkJ-gtZQLuJcbOE8F2hhRgTYH8fm84wdoVO2q5-P7EHgiXESf91lj26O2z6J3wiAA_9Vk5WgYd-WNhhvq1-8BA/s72-w640-c-h482/thirurangadi.jpg
Al Ihsan Online Magazine
https://www.alihsanonweb.com/2022/05/Thirurangadi%20The%20Land%20of%20Malabar%20Historical%20Struggles.html
https://www.alihsanonweb.com/
https://www.alihsanonweb.com/
https://www.alihsanonweb.com/2022/05/Thirurangadi%20The%20Land%20of%20Malabar%20Historical%20Struggles.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content