സോഷ്യൽ മീഡിയ പ്രബോധനത്തിന്റെ അഭിനവ സാധ്യതകൾ

SHARE:



      സ്ഥലകാല മാറ്റങ്ങൾക്ക് അനുസൃതമായി ജ്ഞാന കൈമാറ്റത്തിന്റെ രീതിയിലും ഭാവത്തിലും ചെറുതല്ലാത്ത വികാസം വരുന്നുണ്ട്. ആധുനികതയുടെ കടന്നുവരവോടെ ലോകം വൈജ്ഞാനികമായ ഒരു കുതിച്ചുചാട്ടം തന്നെ സാധ്യമാക്കി. യൂറോപ്യൻ ജ്ഞാനോദയാനന്തരം വന്ന അച്ചടിയന്ത്രവും സോഷ്യൽ മീഡിയയുടെ വളർച്ചയും മറ്റെല്ലാ മതങ്ങളിലും ഉള്ളതുപോലെ ഇസ്ലാമിക ജ്ഞാന പ്രസരണത്തിലും മുസ്ലിം ജീവിതത്തിലും ചില മാറ്റങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കാലത്തിനൊപ്പം സഞ്ചരിക്കാൻ പര്യാപ്തമായ സമഗ്ര മതം എന്ന നിലയിൽ ആധുനികതയുടെനവ സംവിധാനമായ സൈബർ ഇടങ്ങളിൽ ഇസ്ലാമിന് വലിയ സാധ്യതകളും ദൗത്യങ്ങളും ഉണ്ട്.

       നവ ലോക ക്രമത്തിൽ വ്യാപകമായി സമൂഹം ഇടപെടുന്ന മേഖലയാണ് സോഷ്യൽ മീഡിയ.ഈ സംവിധാനങ്ങളിൽ ഇടപെടുന്നവനെ സംബന്ധിച്ചിടത്തോളം അവൻ ആശയവിനിമയം നടത്തുന്നത് ഒരു സമൂഹത്തോട് തന്നെയാണ്.മീഡിയ എന്നത് അങ്ങാടികളും വ്യാപാരങ്ങളും കുത്തക കമ്പനികളും ആശയസംവാദങ്ങളും അധ്യാപകരും കലാകാരന്മാരും തുടങ്ങി സമൂഹത്തിന്റെ സകലമാന സവിശേഷതകളെയും ഉൾവഹിക്കുന്ന മറ്റൊരു ലോകമാണ്.ആ സൈബർ വേൾഡിലാണ് മനുഷ്യൻ അവനെ അടയാളപ്പെടുത്തുന്നതും സ്വത്വ രൂപീകരണം നടത്തുന്നതും.


  പബ്ലിക് സ്ഫിയറും സൈബറിടങ്ങളും 

          സോഷ്യൽ മീഡിയ സംവാദനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് സൈബർ സ്പൈസ് / ടെക്നോളജിയെ വ്യാപകാർത്ഥത്തിൽ തന്നെ പരിശോധിക്കേണ്ടതുണ്ട്.പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ജോഹന്നാസ് ഗുട്ടൻബെർഗ്(Johnes Gutenberg) അച്ചടിയന്ത്രം കണ്ടുപിടിച്ചതോടെ മതാധികാരികത എന്ന അനിവാര്യ ഘടകത്തിൽ വലിയ ആശയ സംവാദങ്ങൾ നടക്കുകയുണ്ടായി. അച്ചടിയന്ത്രത്തിന്റെ വരവോടെ മുൻകാലങ്ങളിൽ പണ്ഡിതരുടെയും മത പുരോഹിതന്മാരുടെയും കൈകളിൽ മാത്രം ഉണ്ടായിരുന്ന മതഗ്രന്ഥങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും സമൂഹത്തിലെ എല്ലാത്തരം ജനവിഭാഗങ്ങളിലേക്കും ലഭ്യമായിത്തുടങ്ങി. കയ്യെഴുത്ത് പ്രതികളുടെ പ്രസക്തി അസ്തമിച്ചു. വൈജ്ഞാനിക ഗ്രന്ഥങ്ങൾ ധാരാളമായി അച്ചടിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്തു. പക്ഷേ മതഗ്രന്ഥങ്ങൾക്കും മറ്റു വൈജ്ഞാനിക ഗ്രന്ഥങ്ങൾക്കും ഓരോരുത്തരും അവർക്ക് തോന്നുന്ന രൂപത്തിലുള്ള പരികൽപ്പനകളും വിശദീകരണങ്ങളും നൽകുകയുണ്ടായി. ഇങ്ങനെയുള്ള ഒരു പശ്ചാത്തലം മതത്തിന്റെ ആധികാരികതയെ സംബന്ധിച്ചുള്ള അവകാശവാദങ്ങളിലേക്കും സംവാദങ്ങളിലേക്കും വഴി തുറന്നു . ബ്രിട്ടീഷ് ചരിത്രകാരനായ ഫ്രാൻസിസ് റോബിൻസൺ (Fransis Robinson) ഇതിനെ സംബന്ധിച്ച് അഭിപ്രായപ്പെടുന്നത് 'ആർക്കും ഏത് രൂപത്തിൽ വേണമെങ്കിലും ഇസ്ലാമിനെ വായിക്കാൻ സാധിക്കു'മെതാണ്. അതേസമയം മലേഷ്യൻ മുസ്ലിം പണ്ഡിതനും തത്വചിന്തകനുമായ നഖീബുൽ അത്താസിനെ പോലുള്ളവർ പറയുന്നത് 'വിവരങ്ങൾ എത്ര വേണമെങ്കിലും നമ്മുടെ മുമ്പിൽ സുലഭമാണ് പക്ഷേ അത് തുറക്കാനുള്ള താക്കോൽ നമ്മുടെ പക്കലില്ല' എന്നുമാണ്.

      അച്ചടിയന്ത്ര കണ്ടുപിടുത്തത്തിന്റെ തുടർച്ചയായിട്ടാണ് സൈബർ ലോകം ഇന്നു കാണുന്ന തരത്തിലേക്ക് വികസിച്ചു വരുന്നത്. അച്ചടിയന്ത്രം ടെക്നോളജിയെയും ഗ്രന്ഥങ്ങളെയും കൂടുതൽ ജനകീയമാക്കിയപ്പോൾ സൈബർ ഇടങ്ങൾ ദൃശ്യ-ശ്രവണ മാധ്യമങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. സോഷ്യൽ മീഡിയകളെ കുറിച്ച് പറയാറുള്ളത് പൊതു ഇടം (public sphere) എന്ന ലേബലിനാണ്. അപ്പോൾ യഥാർത്ഥത്തിൽ എന്താണ് പൊതു ഇടമെന്നതിന്റെ വിവക്ഷ. പൊതുജനാഭിപ്രായത്തെ രൂപീകരിക്കാൻ സാധ്യമായ സാമൂഹിക ജീവിത പരിസരമാണ് പബ്ലിക് ഫിയറെന്ന് ഹെർബ്മാസ് (Herbmas) തന്റെ the structural transformation of the public sphere എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഉദാഹരണത്തിന് ചായ മക്കാനിയിലിരിക്കുന്നവരുടെ അഭിപ്രായങ്ങളും അതിന്റെ മറുവിമർശന സംസാരങ്ങളും പൊതുവായ ഒരു അഭിപ്രായത്തെ രൂപപ്പെടുത്തുന്നുവെങ്കിൽ ഹെർബ് മാസ് പറയുന്നതനുസരിച്ച് ചായ മക്കാനിയും ഒരു പൊതിയിടമാണ്. അവിടെ ജനങ്ങൾ അഭിപ്രായപ്പെടുന്ന കാര്യത്തിന് അടിസ്ഥാനം ആധികാരികമാകണമെന്നില്ല. ഹെർബ് മാസിന്റെ പരികല്പന പ്രകാരം സോഷ്യൽ മീഡിയയിലെ ജന കിംവദന്തികളും പൊതിയിടങ്ങളാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ ഇസ്ലാമിന്റെ നാനാവിധത്തിൽ വരുന്ന വിവരങ്ങൾക്കെല്ലാം ഇസ്ലാമികമായ അധികാരികത ഉണ്ടെന്ന് തീർപ്പ് പറയാൻ സാധിക്കുകയില്ല. പാരമ്പര്യമായി ഇസ്ലാമിക വിജ്ഞാന ശാഖകളിൽ മൂലപ്രമാണങ്ങളുടെ സഹായത്തോടെ മതത്തിന്റെ അടിസ്ഥാന ആശയങ്ങളെ പഠിക്കുന്നവർ സോഷ്യൽ മീഡിയയെ എങ്ങനെ നോക്കിക്കാണുന്നുവെന്നതും അതിൽ ഇടപെടുന്നതിന്റെ കാര്യക്ഷമതയും അതിൽ വരുന്ന വിവരങ്ങളുടെ  സ്വീകാര്യതയെ ബാധിക്കുന്ന ഘടകമാണ്.

      മതവിജ്ഞാന കുതുകികളെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയ വളരെ സൂക്ഷ്മമായിട്ടാണ് കൈകാര്യം ചെയ്യേണ്ടത്. സൈബർ സാക്ഷരതയുടെ അഭാവം ദ്വയാർഥങ്ങളെയും വിപരീദാർഥങ്ങളെയും ധ്വനിപ്പിക്കാൻ ഇടയാവും. കേരളീയ പശ്ചാത്തലത്തെ വിലയിരുത്തുമ്പോൾ സോഷ്യൽ മീഡിയ രണ്ട് തരത്തിൽ വിനിയോഗിക്കപ്പെടുന്നുണ്ട്.ഒന്ന് ,സ്വന്തം സ്വത്വത്തെ സമൂഹത്തിൽ അടയാളപ്പെടുത്താൻ വേണ്ടിയാണ്. രണ്ട് ,ട്രോളുകൾക്കും നിരർത്ഥകമായ അധരവ്യാമങ്ങൾക്കുമാണ്. വിദ്യാഭ്യാസപരമായും സാംസ്കാരികമായും കേരളം ബഹുദൂരം മുന്നിലാണെങ്കിൽ പോലും സൈബർ സാക്ഷരതയുടെ കാര്യത്തിൽ വലിയ ശൂന്യതയിലാണ്. പലപ്പോഴും ഇസ്ലാമിനെ ആക്രമിക്കാനുള്ള വഴികൾ ഒരുക്കുന്നത് ഇസ്ലാമിക നാമധേയത്തിലുള്ള സംഘടനകളും കൂട്ടായ്മകളും തന്നെയാണ്. പ്രമാണ ബന്ധിതമല്ലാത്ത വാക്കുകളും ആശയങ്ങളും ഖുർആനിന്റെയും ഹദീസിന്റെയും മേൽ വെച്ച് കെട്ടി സാമൂഹ്യ മാധ്യമങ്ങളിൽ കൈമാറ്റം ചെയ്യപ്പെടുന്നതും വ്യാപിക്കുന്നതും ഇസ്ലാമിനോട് ശത്രുത മനോഭാവം വെച്ച് പുലർത്തുന്ന ക്രൈസ്തവർക്കും സംഘികൾക്കും ക്രിസങ്കികൾക്കും യുക്തിവാദ ചിന്താഗതിക്കാർക്കും ദുരുപയോഗം ചെയ്യാനുള്ള സൗകര്യമൊരുക്കലാണ്. അതേസമയം യൂറോപ്പിലും മറ്റു പടിഞ്ഞാറൻ വികസിത രാജ്യങ്ങളിലും മുസ്ലീങ്ങൾ മതപ്രബോധനത്തിന് സോഷ്യൽ മീഡിയയെ കൂടുതൽ ഉപയോഗപ്പെടുത്തുന്നു.


ദഅവ മാതൃകയുടെ തരങ്ങൾ

     സമൂഹമാധ്യമങ്ങളിൽ ഇസ്ലാമിക ദഅവ പ്രവർത്തനങ്ങളെ കുറിച്ചുള്ളആലോചനകൾ പുരോഗമിക്കുമ്പോൾ പ്രത്യേകമായും അവയുടെ വ്യത്യസ്ത രൂപഭാവങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തേണ്ടതുണ്ട്.


1.ലീഡ് ക്രിയേഷൻ

     സോഷ്യൽ മീഡിയയിൽ സോഷ്യൽ മീഡിയയിൽ ഇടപെടുന്ന / സെർച്ച് ചെയ്യുന്ന ഒരാൾക്ക് അവൻ തിരയുന്ന കണ്ടൻറുകളും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് വീണ്ടും വീണ്ടും അവൻറെ പേജിലേക്ക് വരുന്നത്. ഇത് സമയത്തിന്റെ വലിയ ഒരളവോളം ജനങ്ങളെ സോഷ്യൽ മീഡിയയുടെ ഉപഭോക്താക്കളാക്കി മാറ്റുന്നു. ഇതിനെ ലീഡ് ക്രിയേഷൻ എന്ന് അറിയപ്പെടുന്നു. സൈബർ ഇടങ്ങളിൽ ഇസ്ലാമിക ജ്ഞാനാന്വേഷികളായ ആളുകൾക്ക് അവർ തേടുന്ന വിഷയങ്ങൾ വളരെ അധികാരികതയോടെ അവരിൽ എത്തിക്കാൻ സാധിക്കുന്നു. കൂടാതെ അവരുടെ പേജുകളിൽ ഇസ്ലാമിന്റെ പ്രമാണബദ്ധമായ വിവരങ്ങൾ നിരന്തരമായി സുലഭമായി കൊണ്ടിരിക്കുകയും ചെയ്യും. ഫേസ്ബുക്ക്, യൂട്യൂബ് പോലോത്ത സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന ഈ രീതിയെ ദഅവാ പ്രവർത്തനങ്ങളിലേക്കും കാര്യക്ഷമതയോടെ കൊണ്ടുവരാൻ സാധിക്കും.


2.പരസ്യങ്ങൾ 

     പുതിയതരം ഫിനാൻസ് സാധ്യത കൂടിയാണ് പരസ്യങ്ങൾ. ഒരു സംഘടനയോ സ്ഥാപനമോ കൂട്ടായ്മയോ സോഷ്യൽ മീഡിയ പിന്നിൽ പ്രവർത്തിക്കുന്നവർ ആണെങ്കിൽ അവരുടെ സ്ഥാപനത്തിന് നല്ലൊരു വരുമാന മാർഗമാണിത്. പരസ്യങ്ങൾ കേവലം മോഹനവാഗ്ദാനങ്ങൾ നൽകുന്നതോ സ്ഥാപന പ്രചാരത്തിനോ ആക്കുന്നതിനു പകരം കൂടുതൽ ധാർമികമായ മൂല്യങ്ങളെ ഉൾക്കൊള്ളുന്ന കണ്ടൻറുകൾ പ്രദർശിപ്പിക്കാനുളള മാർഗമാക്കാം.


3.ഇസ്ലാമിക് ഗെയിമുകൾ 

     ഇന്ന് ലോകത്ത് കൗമാരക്കാരിലേറെയും കമ്പ്യൂട്ടർ വീഡിയോ ഗെയിമുകളുടെ നിത്യോപയോഗക്കാരും അതിൽ ആനന്ദം കണ്ടെത്തുന്നവരുമാണ്. പക്ഷേ അധാർമികമായ ജീവിത പാഠങ്ങളാണ് അത്തരം സ്ക്രീൻ ഗെയിമുകൾ പോലും അതിന്റെ ഉപയോക്താക്കൾക്ക് നൽകുന്നത്. വാഹനങ്ങൾ ഇടിച്ച് നശിപ്പിക്കുക , കെട്ടിടങ്ങൾ തകർക്കുക, ശത്രുക്കളെ കൊലചെയ്യുക എന്നിത്യാതിയുള്ള വിനാശകരമായ ടാസ്കുകളാണ് ഗെയിം വ്യവസായങ്ങൾ പ്രൊവൈഡ് ചെയ്യുന്നത്. അതിന് ഒരു ബദൽ രൂപമെന്നോണം സാമൂഹ്യ ധാർമിക പാഠങ്ങളെ ഓർമിപ്പിക്കുന്ന ഗെയിമുകളെ കുറിച്ച് ദഅവ പ്രവർത്തനത്തിന്റെ ഭാഗമായി ചിന്തിക്കാവുന്നതാണ്. ഉദാഹരണത്തിന് അപരനെ സഹായിക്കുക, ഭക്ഷണം നൽകുക ,ബന്ധുക്കൾക്ക് വീട് നിർമ്മിക്കുക, എന്നുതുടങ്ങിയുള്ള ടാസ്കകൾക്ക്   പോയിന്റുകൾ നൽകുന്നതും അതിലേക്ക് പ്രേരിപ്പിക്കുന്നതുമായ ഗെയിം ഡെവലപ്മെന്റുകൾ പുതിയ സാധ്യതകളാണ്.

      അബ്സർ ഖാസിമിയെ പോലുള്ള ചിത്രകലാകാരന്മാർ അവരുടെ ചിത്രങ്ങളെ ഇസ്ലാമിക വൽക്കരിക്കുകയും തുടർച്ചയായി അവ ചിത്രണം ചെയ്യുന്നുമുണ്ട്.


4.ഡിജിറ്റൽ പുസ്തകശാല

             സൈബർ ഇടങ്ങളിൽ നിരവധി പുസ്തകങ്ങൾ ലഭ്യമാകുന്ന പുസ്തക വെബ്സൈറ്റുകൾ കാണാൻ സാധിക്കും. ഇസ്ലാമികമായ പ്രമാണങ്ങളും ആധികാരിക തെളിവുകളുടെ ഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്ന വെബ്സൈറ്റുകളും, വിക്കിപീഡിയ പോലോത്ത പ്രാഥമിക വിവരശേഖരണയിടങ്ങളും ഇൻറർനെറ്റിൽ സംവിധാനിക്കാവുന്നതാണ്. പുത്തനാശയ പ്രചാരകർ അവരുടെ ഗ്രന്ഥങ്ങളും തെറ്റായ നിർദേശങ്ങളും ഇന്റെർനെറ്റ് ഇടങ്ങളിൽ സജീവമാക്കിയിട്ടുണ്ട്. മതത്തെ അടുത്തറിയാൻ വേണ്ടി വെബ്സൈറ്റുകൾ പരതുമ്പോൾ ഇത്തരം അബദ്ധങ്ങളിലാണ് സാധാരണ ജനങ്ങൾ ചെന്നു വീഴുന്നത്. ഇതിന്റെ പരിഹാരം ഇസ്ലാമിന്റെ ആധികാരിക വിജ്ഞാനത്തിന്റെ പ്രസരണം സോഷ്യൽ മീഡിയ രംഗത്തും സജീവമാക്കുകയെന്നതു തന്നെയാണ്.

         ലോകം ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് ദിശ മാറ്റുകയും ദീർഘകാല പരിശീലങ്ങളെ തിരസ്ക്കരിക്കുകയും ചെയ്യുന്ന ആധുനിക സാങ്കേതിക സമസ്യകളിലേക്കാണ് ഇത്തരം  നൂതനമായ മൂല്യവിചാരങ്ങൾ കൊണ്ടുവരേണ്ടത്. ഇത് മതത്തിന്റെ ആത്യന്തികമായ ഒരു പുന:പ്രതിഷ്ഠയല്ല. പ്രത്യുത അനിവാര്യ ഘട്ടത്തിലെ വിധേയത്വമാണ്. ആയതിനാൽ ഇസ്ലാമിന്റെ മൂല പ്രമാണങ്ങളോട് യോജിക്കുന്ന അഹ്ലുസ്സുന്നയുടെ ആശയാദർശങ്ങൾ അത്തരം മേഖലകളിലേക്ക് വളരെ ആധികാരികമായും വിശ്വാസയോഗ്യമായും കടന്നുവരേണ്ടതുണ്ട്. അതോടൊപ്പം

സ്ഥിരവും സുശക്തവുമായ ഒരു വിഭാഗം പാരമ്പര്യ രീതിയിലുള്ള മതവിജ്ഞാനാന്വേഷണ മേഖലയിൽ ധൈഷണിക വ്യവഹാരങ്ങളിലേർപ്പെടേണ്ടത് വിശ്വാസ സംസ്ഥാപനത്തിനും പുതിയ സാഹചര്യങ്ങളിൽ ഇസ്ലാമിക ദഅവത്തിനെ ശക്തിപ്പെടുത്തുന്നതിനും  അനിവാര്യമാണ്.


അബ്ദുൽ ഖാദിർ അലവി കാരേപറമ്പ്



COMMENTS

Name

articles,157,contemporary,84,feature,17,history,15,Interview,4,Islamic,53,katha,7,News,2,poem,4,Politics,36,profile,38,Publications,4,Review,38,story,1,study,39,travelogue,3,
ltr
item
Al Ihsan Online Magazine : സോഷ്യൽ മീഡിയ പ്രബോധനത്തിന്റെ അഭിനവ സാധ്യതകൾ
സോഷ്യൽ മീഡിയ പ്രബോധനത്തിന്റെ അഭിനവ സാധ്യതകൾ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikiMxNQjpK_UpaTcgsKBUgVu2fsXm5JSqz3Jexs21tYJLL5JgaLshyONtk1JU58I1gKriq8-IO_LfMzqEzEMjpUPNS9__3_GX-2iMo8IHmkZLqtNO5G3IFz96nmQnUTjbxqnbKXWk9oRfeiYDkcGcxXOf5Uk4d1GNBVBkfENiiyB2Fw3KFr_TkT75-BQ/w640-h640/social%20media.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikiMxNQjpK_UpaTcgsKBUgVu2fsXm5JSqz3Jexs21tYJLL5JgaLshyONtk1JU58I1gKriq8-IO_LfMzqEzEMjpUPNS9__3_GX-2iMo8IHmkZLqtNO5G3IFz96nmQnUTjbxqnbKXWk9oRfeiYDkcGcxXOf5Uk4d1GNBVBkfENiiyB2Fw3KFr_TkT75-BQ/s72-w640-c-h640/social%20media.jpg
Al Ihsan Online Magazine
https://www.alihsanonweb.com/2023/03/The%20creative%20potential%20of%20social%20media%20instruction.html
https://www.alihsanonweb.com/
https://www.alihsanonweb.com/
https://www.alihsanonweb.com/2023/03/The%20creative%20potential%20of%20social%20media%20instruction.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content