പുഞ്ചിരിയുടെ ഇസ്ലാമിക ആത്മീയ സൗന്ദര്യം

SHARE:

                അഖില ലോകങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന സൃഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെ സംബന്ധിച്ച് ആലോചിക്കും തോറും വിശ്വാസികളുടെ മാനസകത്തളത്തിൽ ഈമാനിന്റെ പ്രകാശം ജ്വലിച്ചു കൊണ്ടിരിക്കും.  നിഷേധികളുടെ ഹൃദയാന്തരങ്ങളിലെ അനന്തമായ അന്ധകാരം  ക്രമേണ കുറഞ്ഞു വിശ്വാസത്തിന്റെ വെള്ളിവെളിച്ചത്തിൽ വന്നണയാനും നിദാനമാകാറുണ്ട്. എല്ലാ സൃഷ്ടികളും ജനന -ജീവിത- മരണ കാര്യങ്ങളിൽ വ്യതിരിക്തത പുലർത്തുന്നു എന്നത് നമ്മളെ അത്ഭുതപ്പെടുത്തുന്നു. കോടാനുകോടി കണക്കിന് ജീവജാലങ്ങളിൽ നിന്നും സൃഷ്ടാവ് ആദരിക്കുകയും അസംഖ്യം കഴിവുകൾ സമ്മാനിക്കുകയും ചെയ്ത ഒരു വിഭാഗമാണ് മാനവരാശി. മറ്റാർക്കും അവകാശപ്പെടാനാവാത്ത 'പുഞ്ചിരിക്കുക' എന്ന സൗഭാഗ്യം നാഥൻ മനുഷ്യർക്കു സമ്മാനിച്ചു.

 

               പ്രപഞ്ചത്തെ പടക്കാൻ നിദാനമായ തിരുദൂതർ(സ്വ ) ലോകർക്കു നന്മയുടെ പാഠങ്ങൾ പകർന്നു നൽകുമ്പോൾ അതിൽ പുഞ്ചിരിക്കും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ഒരിക്കൽ നബി(സ്വ) പറയുന്നുണ്ട് : "നിന്റെ സഹോദരന്റെ മുഖം നോക്കി പുഞ്ചിരിക്കൽ നിനക്കു ദാനധർമ്മമാണ്". പുഞ്ചിരി ധർമ്മമാണെന്ന അധ്യാപനത്തിലെ തിരുനബി(സ്വ) സാമൂഹിക പുരോഗതി, ഐക്യത്തോടെ വർദ്ധിപ്പിക്കാനുള്ള പ്രചോദനം നൽകുകയാണ്. ദാനം ചെയ്യാൻ കൈവശം കാശില്ലാത്തവർക്കും ദാനധർമ്മത്തിന്റെ പ്രതിഫലം കരസ്ഥമാക്കാനുള്ള ഒരു സൽപ്രവർത്തിയാണിത്. മുതൽ മുടക്കില്ല, കഠിനാധ്വാനത്തിലൂടെ കെടുതികളില്ല എന്നാലും പ്രതിഫലാർഹമായ പുണ്യ പ്രവൃത്തിയാണിത്. മനസ്സുവെച്ചാൽ പുഞ്ചിരിക്കാൻ കഴിവില്ലാത്തവരായി ആരുമുണ്ടാകില്ല. ഹൃദയത്തിൽ ദേഷ്യം അടക്കി ഒതുക്കി കപട പുഞ്ചിരികളാൽ മറ്റുള്ളവരെ പറ്റിക്കുന്നവർക്കുള്ളിൽ ഒരു തരത്തിൽ സ്വയം അസ്വസ്ഥത അല്ലെങ്കിൽ അസംതൃപ്തി അനുഭവപ്പെടാറുണ്ട്.


                കഷ്ടതകളുടെ കയ്പ്പുനീർ കുടിച്ച് കണ്ണീരിന്റെ കുളത്തിൽ നിന്നും കര കയറാതെ കാലങ്ങളായി ജീവിതത്തിൽ പ്രയാസ - പ്രതി സന്ധികളിലൂടെ പ്രയാണം നടത്തുന്നവർക്കു മുമ്പിൽ നാം ഒരു പുഞ്ചിരി പുഷ്പം വിടർത്തി നൽകിയാൽ; അവരുടെ ടെൻഷനുകൾ മാറ്റാൻ അല്ലെങ്കിൽ ചുരുക്കാൻ താൽക്കാലികമായിയെങ്കിലും നമ്മുക്കു സാധിക്കും. മറ്റുള്ളവർക്കു സന്തോഷമുളവാക്കാൻ നാം  പരിശ്രമിച്ചാൽ നാം അറിയാതെ  നമ്മളിലും സമാധാനം കൈവരും. തളർന്നവരെ തള്ളിക്കളയുകയല്ല മറിച്ചു തോളോടു ചേർത്തി സ്വാന്തനം നൽകൽ സമൂഹിക ഉത്തരവാദിത്വമാണല്ലോ. 'ആരെങ്കിലും ഇഹലോകത്ത് വിശ്വാസികളുടെ യാതനകൾ അകയറ്റിയാൽ   അവരുടെ പാരത്രിക ലോകത്തെ ബുദ്ധിമുട്ടുകൾ   സൃഷ്ടാവ് നീക്കി കൊടുക്കുന്നതായിരിക്കും'.


                പുഞ്ചിരി പ്രപഞ്ചത്തിലഖിലം പടർത്തേണ്ടതാണ്. ശാസ്ത്രീയമായ നിരവധി ഗവേഷണങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. കാൻസാസ് സർവകലാശാലയിലെ ഗവേഷകർ തയ്യാറാക്കി, 2012 പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിൽ പറയുന്നത് 'സമ്മർദ്ദത്തിനെതിരായ ഫലപ്രദമായ പ്രകൃതിദത്തമായ ആയുധമാണ് പുഞ്ചിരി' എന്നാണ്. ശാരീരികമായും, മാനസികമായും, സാമൂഹികമായും സമ്മർദ്ദത്തിലകപ്പെട്ടവരെ നമുക്കു വളരെ സുഖമായി ചെലവില്ലാതെ പരിചരിച്ചു സമ്മർദ്ദത്തിന്റെ തോതു കുറയ്ക്കാൻ പുഞ്ചിരി വഴി സാധിക്കും. മറ്റുള്ളവരുടെ മനസ്സ് കീഴടക്കാനുള്ള ഒരു ആയുധം കൂടിയാണിത്.



                   സന്തോഷത്തിൻ  കുടം നിറഞ്ഞു തുളുമ്പുമ്പോൾ മാത്രമല്ല, ഏതു വിഷമഘട്ടത്തിലും ചിരിക്കാൻ സാധിക്കുക എന്നത് ഒരു വലിയ ഭാഗ്യമാണ്. ആരു കോപത്താൽ കലിതുള്ളിയാലും അവനെ ചെറുക്കാനുള്ള ശ്രമത്തിലാദ്യമായി പുഞ്ചിരി വിടർത്തുക. നമ്മുടെ പുഞ്ചിരിയിൽ ലയിച്ചവന്റെ ദേഷ്യം തുരു തുരാ താഴോട്ടു വന്നവൻ ശാന്തനാകും. ലോറൽ ഗ്രഹം പറയുന്നുണ്ട്: 'ആർക്കും തങ്ങളുടെ ഏറ്റവും നല്ല ദിവസത്തിൽ പുഞ്ചിരിക്കാൻ സാധിക്കും. ഏറ്റവും മോശമായ അവസ്ഥയിൽ പുഞ്ചിരിക്കാൻ കഴിയുന്ന ഒരു മനുഷ്യനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.'( Anyone can smile on their best day. I like to meet a man who can smile on his worst . ― Lauren Graham ). പുഞ്ചിരി പതിവാക്കുന്നവർക്ക് ഒരു നഷ്ടവും സംഭവിക്കില്ല. നിരവധി പരീക്ഷണങ്ങൾക്കു ശേഷം ഗവേഷകർ കണ്ടെത്തിയത് 'നിരന്തരമായി പുഞ്ചിരിക്കുന്നവർക്ക് ക്ഷീണവും , സമ്മർദവും കൈകാര്യം ചെയ്യുന്നതിൽ മറ്റുള്ളവരെ അപേക്ഷിച്ച് ബുദ്ധിമുട്ട് കുറവായിരിക്കും.' കൈമാറും തോറും കുറഞ്ഞു തീരുന്ന ധനമമല്ല  പുഞ്ചിരി. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നിരന്തര സ്നേഹത്തോടെ മനസ്സറിഞ്ഞു ചിരിക്കുന്നവർക്ക് അവരറിയാതെ തന്നെ അവരുടെ വ്യക്തിത്വം നല്ല നിലയിൽ സ്വയം രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്.

                മാനസികാവസ്ഥയെ മെച്ചപ്പെടുത്തി ശരീരത്തിന് ശാന്തി നൽകുന്നതിലും പുഞ്ചിരിക്ക് പങ്കുണ്ട്. പുഞ്ചിരി എൻഡോർഫിനുകൾ, പ്രകൃതിദത്ത വേദനസംഹാരികൾ, സെറോടോണിൻ എന്നിവ പുറത്തുവിടുന്നു. മൂന്ന് ന്യൂറോ ട്രാൻസ്മിറ്ററുകൾ  തല മുതൽ കാൽ വരെ നമ്മെ സുഖപ്പെടുത്തുന്നു. ഈ പ്രകൃതിദത്ത രാസവസ്തുക്കൾ നമ്മുടെ മാനസികാവസ്ഥ ഉയർത്തുകയും ശരീരത്തെ വിശ്രമിപ്പിക്കുകയും ചെയ്യും.  ശരീര വേദന  ലഘൂകരിക്കുകയും ചെയ്യും. പുഞ്ചിരി ഒരു സ്വാഭാവിക മരുന്നായി പരിഗണിക്കാം. സന്തോഷം അനുഭവപ്പെടുമ്പോഴാണ് പുഞ്ചിരി വരുന്നതെന്ന് അധികപേരും വിശ്വസിക്കുന്നു. അമേരിക്കയിലെ തൂനിസ് യൂണിവേഴ്സിറ്റിയിൽ തയ്യാറാക്കി 2019 പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത് 'പുഞ്ചിരിക്ക് നമ്മെ സന്തോഷിപ്പിക്കാനാകുമെന്നാണ് '. നമ്മുടെ ടെൻഷനകറ്റാൻ നാം തന്നെ  പുഞ്ചിരി പതിവാക്കുക ഒരു തത്ത്വമാണിവിടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.


                സാധാരണ ചെയ്യാറുള്ള ഒരു ചെറിയ പ്രവർത്തി മാത്രമല്ലേ പുഞ്ചിരി അതിനു പ്രതിഫലം ലഭിക്കുകയോ അല്ലെങ്കിൽ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട കാര്യമാണോ?  ഇതൊന്നു ലാഘവത്തോടെ ചിന്തിക്കുന്നവർക്കുമുമ്പിൽ നാം പകർന്നു നൽകേണ്ടത് തിരുനബി(സ്വ )യുടെ ഈ ഒരു അധ്യാപനമാണ്. "നല്ല കാര്യങ്ങളിലൊന്നും നിസ്സാരമാക്കരുതേ... അത് സ്വന്തം സഹോദരനെ മുഖപ്രസന്നതയോടെ കാണുന്നതാണെങ്കിൽ പോലും."( മുസ്‌ലിം). അഹങ്കാരമുള്ളവർക്കും കഠിന ഹൃദയമുള്ളവർക്കും പുഞ്ചിരിക്കുന്നത് പ്രയാസമായി അനുഭവപ്പെടും.  അവ ഇവരിൽനിന്ന് ഇതിനെ വിലങ്ങുന്നു.  ലോകം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് സമാധാന അന്തരീക്ഷമില്ലായ്മ. സമാധാനത്തിന്റെ ഉറവിടത്തെ പറ്റി മദർതെരേസയുടെ വാക്കുകൾ ഇങ്ങനെയാണ്: 'മനസ്സമാധാനം ഒരു പുഞ്ചിരിയിലൂടെയാണ് ആരംഭിക്കുന്നത് ( Peace begins with a smile).


                ഓരോ പുഞ്ചിരികളിൽ നിന്നും മറ്റൊരു പുഞ്ചിരി ഉടലെടുക്കുന്നതാണ്. ഒരാളോട് നാം പുഞ്ചിരിക്കുമ്പോള്‍ വലിയൊരു പോസിറ്റീവ് ഊര്‍ജ്ജത്തെയാണ് അയാളിലേക്ക് നമ്മള്‍ കൈമാറുന്നത്. “ലോകത്ത് നൂറുകണക്കിന് ഭാഷകള്‍ ഉണ്ടാകാം. എന്നാല്‍ ഒരു പുഞ്ചിരി അവയൊക്കെയും ഉള്‍ക്കൊള്ളുന്നു”.      പൊട്ടിച്ചിരിയെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒരുവിധത്തിൽ തമാശകൾ പറഞ്ഞു അർത്ഥമില്ലാത്ത ബഡായി വർത്തമാനങ്ങളിൽ നിന്നാണല്ലോ പൊട്ടിച്ചിരികൾ ഉൽഭവിക്കുന്നത്. പൊട്ടിച്ചിരിക്കാൻ ആയി പൊതുവേ മറ്റുള്ള വ്യക്തികളെ അല്ലെങ്കിൽ ഗ്രൂപ്പുകളെ സംബന്ധിച്ച്  വാസ്തവവിരുദ്ധമായതോ അല്ലെങ്കിൽ ന്യൂനതകൾ എടുത്തു  കളിയാക്കി സംസാരിക്കുമ്പോൾ അത് മറ്റുള്ളവരുടെ ആത്മാഭിമാനത്തിനുമേലിലുള്ള കടന്നുകയറ്റമാണ്. ഗീബത്തും നമീമത്തും  ഇസ്‌ലാം കുറ്റകരമായി ഗണിക്കുന്നുണ്ട്. മനുഷ്യർ പൂർണ്ണരല്ല, സ്വാഭാവികമായും വ്യക്തിപരമായ കുറവുകളുണ്ടായേക്കാം അറിയാതെ വന്നു വീഴുന്ന തെറ്റുകളുണ്ടാകാം. അവയെല്ലാം തിരുത്തേണ്ടത്  പൊതു മധ്യ ഇടങ്ങളിൽ മൈക്ക് കെട്ടി വിളിച്ചു പറഞ്ഞല്ല. ആ പറച്ചിലിന്റെ  പിന്നിൽ ചില ആളുകളുടെ പൊട്ടിച്ചിരിയാണ് പറയുന്നവൻ പ്രതീക്ഷിക്കുന്നത്. മറ്റുള്ളവരിൽ നാം കാണുന്ന കുറവ് അവരോട് തന്നെ ആത്മാർത്ഥമായി സൂചിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുക.  കേരളത്തിൽ അനുഗ്രഹീതമായ കവിയായിരുന്ന ബഹുമാനപ്പെട്ട തഴവാ ഉസ്താദ് പൊട്ടിച്ചിരികളെ പറ്റി തന്റെ കാവ്യ ശകലങ്ങളിലൂടെ ഇങ്ങനെ എഴുതി.


'ചിരിക്കുന്നതായ് നീ തെറ്റുചെയ്താലിന്

 കരയുന്നതായ് കടക്കും നീ നരകമിലന്ന്

 തിരുമുസ്തഫാ ഇത് വ്യക്തമായി പറയുന്നത

 എന്നിബ്നുഅബ്ബാസിന്റെ റിപ്പോർട്ടുള്ളതാ

 ചിരിക്കുന്ന പക്ഷം കൂടുതൽ ആരിന്ന്

 കരയുന്നതാണേ കൂടുതൽ അവരന്ന് 

ആരാണ് കരയൽ ഇന്ന് ഏറ്റം കൂടുതൽ 

ചിരിക്കുന്നതും അവരാണ് അധികം സ്വർഗ്ഗമിൽ നിത്യം'.


                ആരെ കണ്ടുമുട്ടിയാലും പുഞ്ചിരിക്കുന്ന മുഖത്തോടെ സലാം പറയുന്നത് പ്രവാചക ചര്യയായിരുന്നു. പ്രവാചക ജീവിതത്തില്‍ നിന്ന് ഇവയെല്ലാം നുകര്‍ന്നു പകർന്നെടുക്കുവാന്‍ നമുക്കു കഴിയണം. നബി (സ്വ) അവിടുത്തെ ജീവിതത്തിൽ പൊട്ടിച്ചിരികളും അട്ടഹാസങ്ങളുമായിരുന്നില്ല. പ്രവാചകർ (സ്വ) കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം തമാശകളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. എന്നാല്‍ അതു വെറും നര്‍മ്മം മാത്രമായിരുന്നില്ല. ചിന്തോദ്ദീപകവും ധാര്‍മ്മിക മര്യാദകള്‍ പാലിക്കുന്നതുമായിരുന്നു. അസഭ്യങ്ങളും കളവുകളും കുത്തിനിറച്ചു സമയം കൊല്ലുന്ന തമാശകള്‍ തിരുദൂതര്‍ വിലക്കിയിരുന്നതായി അവിടുത്തെ ജീവചരിത്രം വായിച്ചാൽ മനസ്സിലാകും.


                     പുഞ്ചിരിയെ സംബന്ധിച്ച് വാതോരാതെ സംസാരിക്കുന്ന നാം പ്രാവർത്തികമാക്കുന്നതിൽ മുന്നിട്ടിറങ്ങണം. നബി (സ്വ) യുടെ ജീവിതം അപ്രകാരമായിരുന്നു. അനുചരൻ അബ്ദുല്ലാഹിബിനു ഹാരിസ്(റ) നബിയെ കുറിച്ച് പറയുന്നു: "നബിയേക്കാൾ പുഞ്ചിരിച്ച ഒരാളെയും ഞാൻ ദർശിച്ചിട്ടില്ല".അതെ, പ്രാവർത്തികമാക്കി പ്രവർത്തിച്ചായിരുന്നു  തിരുനബി (സ) സൽഗുണ പാഠങ്ങൾ പകർന്നു നൽകിയത്.



ആദിൽഷാ ആലത്തിയൂർ


COMMENTS

BLOGGER: 3

Name

articles,157,contemporary,84,feature,17,history,15,Interview,4,Islamic,53,katha,7,News,2,poem,4,Politics,36,profile,38,Publications,4,Review,38,story,1,study,39,travelogue,3,
ltr
item
Al Ihsan Online Magazine : പുഞ്ചിരിയുടെ ഇസ്ലാമിക ആത്മീയ സൗന്ദര്യം
പുഞ്ചിരിയുടെ ഇസ്ലാമിക ആത്മീയ സൗന്ദര്യം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiw9PVekzsk1XaxzmxGWvT3-hPZQuA_FNEqZCrT9-px50qlxwdRNqTLW12Srj5I2xQjOqBqtO60sk5OWDOkdvkQjZqLXmW6Zehop-WeUOCC2PblA9tJztJ6kIkDlCiyasEs4SPOv8_osqTEUh9xwU-SYhhXDg5om1BoGJS4LhAT5wEkK9CwbXuQ7SIz9l0/w640-h640/smile.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiw9PVekzsk1XaxzmxGWvT3-hPZQuA_FNEqZCrT9-px50qlxwdRNqTLW12Srj5I2xQjOqBqtO60sk5OWDOkdvkQjZqLXmW6Zehop-WeUOCC2PblA9tJztJ6kIkDlCiyasEs4SPOv8_osqTEUh9xwU-SYhhXDg5om1BoGJS4LhAT5wEkK9CwbXuQ7SIz9l0/s72-w640-c-h640/smile.jpg
Al Ihsan Online Magazine
https://www.alihsanonweb.com/2023/12/Islamic%20spiritual%20beauty%20of%20smile.html
https://www.alihsanonweb.com/
https://www.alihsanonweb.com/
https://www.alihsanonweb.com/2023/12/Islamic%20spiritual%20beauty%20of%20smile.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content