മുത്തു നബിﷺയും കടൽ കാണലും (സുഗന്ധ മൊഴി. 01)

SHARE:



   
സ്നേഹ നബിയെ പ്രിയ ഗുരു പ്രകീർത്തിക്കുന്നതും പ്രകാശിപ്പിക്കുന്നതും കേൾക്കാൻ തന്നെ ഹബീബീങ്ങൾക്ക് വലിയ ഹരമാണ്. നിമിഷ നേരങ്ങൾക്കുള്ളിൽ മനസ്സുകളെ മദീനയിലേക്ക് കൊണ്ടു പോകും, അവിടുത്തെ തിരുമുമ്പിൽ നമ്മെ കൊണ്ടുപോയി ഇരുത്തും, സംസാരത്തിനിടയിലെ ചില ചോദ്യങ്ങൾ വല്ലാതെ വിറപ്പിക്കും, ചിലനേരം ഹുബ്ബിന്റെ വർത്തമാനം പറഞ്ഞ് കരയിപ്പിക്കും , പക്ഷെ ആ കരച്ചിൽ ആത്മാവിനൊരു ആനന്ദലഹരി പകരുന്നതാണ്. 

ശിഷ്യരെല്ലാം സ്നേഹനിധിയായ ഗുരുവിന്റെ ഹൃദയാന്തരങ്ങളിൽ നിന്നും വിരിഞ്ഞു വരുന്ന പുഷ്പോത്സവം കാണാൻ കൊതിയോടെ എന്നും കാത്തിരിക്കും. അവിടുത്തെ ഗുരുശ്രേഷ്ടരുടെ അനുഗ്രാഷിസ്സുകളോടെ പെയ്തിറങ്ങുന്ന ജ്ഞാനവർഷം ആസ്വദിക്കാനുള്ള കാത്തിരുപ്പിന് അവാച്യമായ അനുഭൂതിയാണ്. 

ഇന്നത്തെ സുദിനം ഗുരു സംസാരം തുടങ്ങിയത് ചിന്തോദ്ദീപകമായ ഒരു ആദ്ധ്യാത്മിക പൊരുൾ പറഞ്ഞു കൊണ്ടാണ്.

لا يعرف قدر رسول الله إلا الله

'അല്ലാഹുവിന്റെ പ്രിയപ്പെട്ട റസൂൽ ﷺ യുടെ യഥാർത്ഥ മഹത്വ മഹിമ അല്ലാഹുവല്ലാത്ത ഒരാൾക്കും അറിയുകയില്ല'

ഗുരു തണുത്തുറച്ച ചിന്തയെ ചൂടുപിടിപ്പിച്ചു. പറഞ്ഞത് ആലോചിച്ചു നിൽക്കുമ്പോഴേക്കും ഉദാഹരണ സഹിതം വിശദീകരിക്കാൻ തുടങ്ങി. നിത്യവും അങ്ങനെ തന്നെയാണ് സംഭവിക്കാറുള്ളത്. പൊരുളുകൾക്ക് പിന്നാലെ വ്യക്തമായ ഉദാഹരണവും വരും. അതോട് കൂടി കാര്യം സുതാര്യമായി തീരുകയും ചെയ്യും.

ഹബീബീങ്ങൾ എല്ലാവരും സാകൂതം ശ്രവിക്കാൻ തുടങ്ങി. പരിസരത്തെ ഒച്ചപ്പാടുകൾ ഒന്നും ഇപ്പോൾ ആരും കേൾക്കുന്നില്ല, ഗുരുവിൻ മൊഴികൾ മാത്രം. അത് ഉള്ളിന്റെ ഉള്ളിലേക്ക് പതിക്കുന്നു:

"മുത്തുനബിയെ പഠിക്കുന്നത് കടലിനെ പഠിക്കും പോലെയാണ്."

കൗതുകം നിറഞ്ഞ ഈ ഉദാഹരണത്തിന്റെ രഹസ്യം അറിയാൻ ഒന്നുകൂടി ജിജ്ഞാസയായി. ഗുരു തുടരുന്നു:

"അനന്തമായ ആഴി, അതിരുകളില്ലാത്ത കടൽ, ഭൂമിയുടെ ഭൂരിഭാഗവും കടലാണ്, എന്നാൽ ആ കടൽ കാണാൻ പോകുന്നവർ വ്യത്യസ്തരാണ്, ചിലർ മണൽപരപ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് സ്വഛന്ദമായ കടൽ കാറ്റ് ആസ്വദിച്ചും ബീച്ചിലുള്ള ആൾക്കൂട്ടത്തെ കണ്ടും  ഞങ്ങൾ കടൽ കണ്ടു എന്നും പറഞ്ഞു സന്തോഷത്തോടെ വന്നിടത്തേക്ക് മടങ്ങിപോകുന്നു,

വേറെ ചിലർ ഒന്നുകൂടി കടലുമായി അടുത്ത് മീൻപിടിക്കാൻ കരയിൽ നിന്നും ചൂണ്ടലിടുന്നു, ചെറിയ പരൽ മീനുകൾ ലഭിക്കുന്നു, അവർ ഞങ്ങൾ കടലിനെ കീഴടക്കി എന്നും പറഞ്ഞ്  മടങ്ങിപോകുന്നു. കടൽ ഇനിയും എത്ര ബാക്കി കിടക്കുന്നു!.

മറ്റൊരു വിഭാഗം ചെറുവഞ്ചിയിൽ കയറി തിരകൾ താണ്ടി കടലിന്റെ ആഴത്തിലേക്ക് പോയി വലയെറിയുന്നു, അത്യാവശ്യം മോശമല്ലാത്ത അളവിൽ ലഭ്യമായ മീൻ പിടിച്ചു തിരിച്ചുപോരുന്നു, എന്നാൽ 'കടൽ മുഴുവൻ ഞങ്ങൾ കീഴടക്കി ' എന്ന് ഇക്കൂട്ടർ പറഞ്ഞാൽ എന്തൊരു വിരോധാഭാസമാണിത്! 


മിടുക്കന്മാരായ ഒരു പറ്റം ആളുകൾ യന്ത്രവൽകൃത ബോട്ടിന്റെ സഹായത്തോടെ കടലിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിചെന്ന് അന്തർഭാഗത്തെ സൗന്ദര്യക്കാഴ്ചകളെല്ലാം കണ്ട് വരുന്നു. എന്നാൽ അവരുണ്ടോ മഹാസമുദ്രത്തിന്റെ അൽപമെങ്കിലും കാണുന്നു! കടൽ എവിടെ കിടക്കുന്നു... അവർ എവിടെ എത്തി നിൽക്കുന്നു...! സുബ്ഹാനല്ലാഹ്

എന്നാൽ ഇക്കൂട്ടർ കടലിനെ കീഴടക്കൽ തുടർന്ന് കൊണ്ടിരുന്നു, സമുദ്ര പ്രപഞ്ചത്തിലേക്ക് പ്രവേശിച്ച് മുത്തും പവിഴവും ശേഖരിച്ചു, അതിലെ കൗതുകങ്ങളും അമ്പരപ്പുകളും പഠിച്ചു, സമുദ്രവിസ്മയങ്ങൾ കൂടുതൽ മനസ്സിലാക്കി, എന്നാലും മഹാ കടലിന്റെ മുമ്പിൽ എവിടെ കിടക്കുന്നു അവർ !

ആദരവായ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ചരിത്ര വായനകൾ നടത്തുന്നത് കടൽതീരത്തിലൂടെയുള്ള ഉല്ലാസ സഞ്ചാരം പോലെയുള്ള ഒരു ഉപരിപ്ലവമായ പഠനം മാത്രമാണ്. ലോകത്ത് ലഭ്യമായ മുഴുവൻ സീറകളും താരീഖുകളും വായിച്ചാലും ശരി! അകത്തേക്ക് കടന്നിട്ടില്ല എന്ന് രത്നച്ചുരുക്കം. അകത്തേക്ക് പ്രവേശിക്കാൻ അതിനു മാത്രമുള്ള സജ്ജീകരണങ്ങളും സംവിധാനങ്ങളുമുള്ള ജ്ഞാന കടാക്ഷം അനുഗ്രഹ സിദ്ധിയായി ലഭിച്ച ആളുകൾക്ക് മാത്രം സാധ്യമാണ്. അങ്ങനെ അകത്തേക്ക് പ്രവേശിച്ചവരാണ് പറയുന്നത്, ഇല്ല, നബിയേ അങ്ങയെക്കുറിച്ച് പൂർണ്ണമായി പഠിക്കാൻ ഞങ്ങൾ അശക്തരാണ്, പഠിക്കുംതോറും അടുക്കുംതോറും ഇനിയും പഠിക്കാനുള്ളതിന്റെ നിഗൂഢതകളാണ് ഞങ്ങൾക്ക് ഭീഷണിയായി മുമ്പിൽ വന്ന് നിൽക്കുന്നത്.

സത്യമല്ലേ അത്? നമ്മളൊക്കെ കുറെ പഠിച്ചു എന്ന് അഹങ്കരിക്കുന്നുവോ? അല്ലാഹുവിന്റെ പുന്നാര ഹബീബിന്റെ അനിതര സാധാരണമായ വ്യക്തിത്വത്തിന്റെ  മഹാ സാഗരത്തിൽ നിന്നും ഒന്നും നമുക്ക് പഠിക്കാൻ കഴിഞ്ഞിട്ടില്ല എന്നറിയാൻ സാധിച്ചാൽ തന്നെ നാം ധന്യരായി"

എന്തൊരു മനോഹരമായ ഉപമാലങ്കാരമാണ് ഗുരു നടത്തിയത്! മുത്തു നബിയെ അറിയുന്നതിൽ നമ്മൾ ആയിരം കാതങ്ങൾ അകലെയാണല്ലോ എന്നോർത്തിരിക്കുമ്പോഴാണ് ഗുരു തന്നെ അതിനെ ശക്തിപ്പെടുത്തി പറയുന്നു.

എന്റെ പ്രിയപ്പെട്ട ഗുരുവര്യർ അതിനെക്കുറിച്ചു പറഞ്ഞത്:
''لا يعلم الثقلان عنه قدر ما جهلوا'' 
അവരെല്ലാം അറിഞ്ഞതിനുമപ്പുറമാണ് അറിയാൻ ബാക്കിയേറെയുള്ളത് " എന്നാണ്.

ആലോചിച്ചു നിൽക്കാൻ സമയമില്ല. ഗുരു വെള്ളി വെളിച്ചം വീണ്ടും വിതറുന്നു...
(തുടരും)


സ്വദഖതുല്ലാഹ് ഹസനി മാലിദ്വീപ്

COMMENTS

Name

articles,157,contemporary,84,feature,17,history,15,Interview,4,Islamic,53,katha,7,News,2,poem,4,Politics,36,profile,38,Publications,4,Review,38,story,1,study,39,travelogue,3,
ltr
item
Al Ihsan Online Magazine : മുത്തു നബിﷺയും കടൽ കാണലും (സുഗന്ധ മൊഴി. 01)
മുത്തു നബിﷺയും കടൽ കാണലും (സുഗന്ധ മൊഴി. 01)
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUVi3z6DqW5iYot3ColJX_VM4lapkIbZqNI6GlXzmpIoYs6gQ7jYYF8iDP0OluFWwrrDLVRtk9nBsNsudabedXk_5E2VRwHAQGueW_zhIqXroApgGtSkf9jdy4lc6qqB-DSkrD9yj_aOj7Uh8aBfzg3pWPADn5dDqG5xwL0Gkj8AaQeFpASoCcWvmCxZY/w640-h482/main%20templet%20series%2001.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUVi3z6DqW5iYot3ColJX_VM4lapkIbZqNI6GlXzmpIoYs6gQ7jYYF8iDP0OluFWwrrDLVRtk9nBsNsudabedXk_5E2VRwHAQGueW_zhIqXroApgGtSkf9jdy4lc6qqB-DSkrD9yj_aOj7Uh8aBfzg3pWPADn5dDqG5xwL0Gkj8AaQeFpASoCcWvmCxZY/s72-w640-c-h482/main%20templet%20series%2001.jpg
Al Ihsan Online Magazine
https://www.alihsanonweb.com/2024/09/swadaqathullah%20hasani.html
https://www.alihsanonweb.com/
https://www.alihsanonweb.com/
https://www.alihsanonweb.com/2024/09/swadaqathullah%20hasani.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content